Kottayam St. Mary’s Orthodox Church (Kottayam Cheriapally) Arthattu Kunnamkulam St. Mary’s Church St. Mary’s Church, Thiruvithamcodu St. Mary’s Church, Niranam St. Mary’s Church, Kallooppara St. George Church, Paliakkara, Tiruvalla

Malankara Orthodox Church Parish Directory

Site is under Construction

24th Apr 2015

Kadeesa Church, Kayamkulam

കായംകുളം കാദീശാപ്പള്ളി: എ. ഡി. 824–ല്‍ വന്ന്‌ കൊല്ലം തുറമുഖ നഗരം സ്ഥാപിച്ച മാര്‍ സാപ്പോര്‍, മാര്‍ ഫ്രോദ്‌ എന്നിവരാണ്‌ മലങ്കരയില്‍ പ്രാചീനമായി കാദീശങ്ങള്‍ എന്ന്‌ അറിയപ്പെടുന്നത്‌. അവര്‍ സ്ഥാപിച്ച പള്ളികളെ കാദീശാപ്പള്ളികള്‍ എന്ന്‌ പറയും. അതിലൊന്നാണ്‌ കായംകുളം കാദീശാപ്പള്ളി. 824–ല്‍...

Catholicate Aramana Chapel

കാതോലിക്കേറ്റ്‌ അരമന: 1950 ഡിസം. 21–ലെ ഹൈക്കോടതിവിധി മലങ്കരസഭയ്ക്ക്‌ ദോഷമായി. കോട്ടയം പഴയസെമിനാരിയുടെ കൈവശാവകാശം നഷ്‌ടപ്പെടുമോ എന്ന്‌ സംശയമുയര്‍ന്നു. ഉടനെ ഒന്നരലക്ഷം രൂപാ പിരിച്ച്‌ എട്ടേക്കര്‍ വിസ്‌തൃതിയുള്ള ദേവലോകം കുന്ന്‌ വിലയ്ക്കു വാങ്ങി. ചാപ്പല്‍ 1953–ലും പൂര്‍ത്തിയായ മദ്‌ബഹാ 1956 ഓഗസ്റ്റ്‌...

24th Apr 2015

St. Mary’s Church, Kallooppara

  കല്ലൂപ്പാറ പള്ളി: തിരുവല്ലായ്ക്ക്‌ സമീപം. നിരണത്തുനിന്ന്‌ പിരിഞ്ഞു. പള്ളിയില്‍ രണ്ടു പ്രതിമകളും കൊത്തുപണികളും കിഴക്കും പടിഞ്ഞാറും പാലി ഭാഷയിലുള്ള രണ്ട്‌ ശിലാലിഖിതങ്ങളുമുണ്ട്‌. 800 വര്‍ഷത്തെ പഴക്കം അവകാശപ്പെടുന്നു.

24th Apr 2015

St. George Church, Kallumkathara

കല്ലുങ്കത്ര പള്ളി (സെന്റ്‌ ജോര്‍ജ്‌): പുന്നത്ര മാര്‍ ദീവന്നാസ്യോസ്‌ 1817–ല്‍ തറക്കല്ലിട്ടു. കോട്ടയം ചെറിയപള്ളിയുടെ ശാഖാ ദേവാലയം. 1832–ല്‍ സ്വതന്ത്ര ഇടവക. കല്ലുങ്കത്ര സമ്മേളനവും പടിയോലയും ഈ പള്ളിയെ പ്രശസ്‌തമാക്കി. കക്ഷിവഴക്കുകള്‍ ഇവിടെ രൂക്ഷമായിരുന്നു.

24th Apr 2015
Carmel Dayara Chapel, Kandanad

Carmel Dayara Chapel, Kandanad

  കര്‍മ്മേല്‍ ദയറാ: എറണാകുളം ജില്ലയിലെ മുളന്തുരുത്തിയ്ക്കു സമീപം. 1829–ല്‍ കുരിശുസ്ഥാപനം. മാര്‍ കുറിയാക്കോസ്‌ സഹദായുടെ നാമത്തില്‍ അവിടെ ഒരു പള്ളി സ്ഥാപിച്ചു. കരോട്ടുവീട്ടില്‍ യൂയാക്കിം മാര്‍ ഈവാനിയോസ്‌ അവിടെ ഒരു ദയറാ സ്ഥാപിച്ച്‌ അവിടെ താമസമാക്കി. 1938 ഏപ്രില്‍ 7–ന്‌...

24th Apr 2015

St. George Church, Karingachira

കരിങ്ങാച്ചിറ പള്ളി: എറണാകുളം ജില്ലയില്‍ തൃപ്പൂണിത്തുറ കനകക്കുന്ന്‌ കൊട്ടാരത്തിന്റെ പടിഞ്ഞാറ്‌ എറണാകുളം–മൂവാറ്റുപുഴ റോഡില്‍ സ്ഥിതിചെയ്യുന്നു. കൊച്ചി ഭദ്രാസനത്തിലെ ഈ സെന്റ്‌ ജോര്‍ജ്‌ പള്ളി  എ. ഡി. 722–ല്‍ പണിതെന്നും 812–ല്‍ പുതുക്കിപ്പണിതെന്നും ഭനാനം  മോനം’ ഭാഷയില്‍ കൊത്തിയ ഒരു ശിലാലിഖിതം ഇവിടെയുണ്ട്‌....

24th Apr 2015

St. Mary’s Church, Kandanad

കണ്ടനാട്‌ പള്ളി: കൊച്ചിയുടെയും തിരുവിതാംകൂറിന്റെയും അതിര്‍ത്തിക്ക്‌ സമീപം സ്ഥിതിചെയ്യുന്ന പ്രാചീന ദേവാലയം. പാലൂര്‍, കൊടുങ്ങല്ലൂര്‍, അങ്കമാലി എന്നീ കേന്ദ്രങ്ങള്‍ക്ക്‌ ശേഷം വടക്ക്‌ കണ്ടനാടും തെക്ക്‌ നിരണവും മലങ്കരസഭയുടെ തലസ്ഥാന ദേവാലയങ്ങളായി വര്‍ത്തിച്ചു. പകലോമറ്റം മെത്രാത്താരില്‍ പലരുടെയും ആസ്ഥാനമായിരുന്ന കണ്ടനാട്‌ മര്‍ത്തമറിയം പള്ളിയില്‍...

24th Apr 2015

St. George Church, Kadamattam

കടമറ്റം പള്ളി: സെന്റ്‌ ജോര്‍ജ്‌ ദേവാലയം. എ.ഡി. 10–ാം നൂറ്റാണ്ടില്‍ വിദേശത്തുനിന്നു വന്ന മാര്‍ ആബോ, ആയിക്കുന്നത്ത്‌ കര്‍ത്തായുടെ സഹായത്തോടെ സ്ഥാപിച്ചു എന്ന്‌ ഐതിഹ്യം. ഈ പള്ളിയിലെ പേര്‍ഷ്യന്‍ കുരിശിലെ ലിഖിതം വായിക്കപ്പെട്ടിട്ടില്ല. മേടം 22, 23 പ്രധാന പെരുന്നാള്‍. കണ്ടനാട്‌...

St. Thomas Church, Kadampanad

കടമ്പനാട്‌ പള്ളി: മാര്‍ത്തോമ്മാശ്ലീഹായുടെ പൈതൃകമുള്ള നിലക്കല്‍ പാരമ്പര്യം അവകാശപ്പെടുന്ന ഈ പള്ളി പത്തനംതിട്ട ജില്ലയിലാണ്‌. മാര്‍ത്തോമ്മാശ്ലീഹായുടെ നാമത്തിലുള്ള ഈ പള്ളിയില്‍ മൂന്നാം മാര്‍ത്തോമ്മാ കബറടങ്ങിയിരിക്കുന്നു. 1688 മേടം 9 ന്‌ കബറടങ്ങിയ അദ്ദേഹത്തെ സ്ഥലവാസികള്‍ ‘വലിയ അപ്പൂപ്പന്‍’ എന്ന്‌ വിളിക്കുന്നു. തുമ്പമണ്‍,...

24th Apr 2015

St. Thomas Church, Omalloor

ഓമല്ലൂര്‍പള്ളി: തുമ്പമണ്‍ ഭദ്രാസനത്തിലെ പുരാതന ദേവാലയം. ഓമല്ലൂര്‍ ക്രിസ്‌ത്യാനികള്‍ പാലൂര്‍ പ്രദേശത്ത്‌ കുന്നംകുളം പ്രദേശത്തു നിന്നു വന്നവരെന്ന്‌ ഓമല്ലൂര്‍ വിളവിനാല്‍ കുടുംബചരിത്രത്തില്‍ കാണുന്നു. 13–ാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍ സ്ഥാപിതമായ പള്ളി അഗ്നിക്കിരയായി. 1575–ല്‍ കോയിക്കല്‍ കൊട്ടാരത്തിന്റെ സഹായത്തോടെ പുതിയ പള്ളി...

24th Apr 2015

ഏഴരപ്പള്ളികള്‍

ഏഴരപ്പള്ളികള്‍: മാര്‍ത്തോമ്മാശ്ലീഹാ സ്ഥാപിച്ചവയായി അറിയപ്പെടുന്ന പള്ളികള്‍. 1. പാലൂര്‍, 2. കൊടുങ്ങല്ലൂര്‍. 3. ഗോക്കമംഗലം, 4. പറവൂര്‍, 5. നിരണം, 6. ചായല്‍, 7. കൊല്ലം എന്നിവയാണ്‌ ഏഴ്‌ പള്ളികള്‍. തിരുവിതാംകോട്‌, മലയാറ്റൂര്‍ എന്നിവിടങ്ങള്‍ അരപ്പള്ളിസ്ഥാനം അവകാശപ്പെടുന്നു. പള്ളികളുടെ എണ്ണത്തിലും സ്ഥലത്തിലും...

Mar Elia Cathedral, Kottayam

ഏലിയാ കത്തീഡ്രല്‍ (കോട്ടയം): പൌരസ്‌ത്യ കാതോലിക്കായുടെ ഔദ്യോഗിക കത്തീഡ്രല്‍. പരുമല മാര്‍ ഗ്രിഗോറിയോസിന്റെ വഴിപാട്‌ ആദരിച്ച്‌ താന്‍ പണിയിച്ച ഈ ദേവാലയം പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ്‌ കക മാര്‍ ഏലിയാ പ്രവാചകന്റെ നാമത്തില്‍ പ്രതിഷ്‌ഠിച്ചു. പല ചരിത്ര സംഭവങ്ങള്‍ക്കും ഏലിയാ ചാപ്പല്‍...

24th Apr 2015

St. Thomas Church, Umayattukara

ഉമയാറ്റുകര സെന്റ്‌ തോമസ്‌ പള്ളി: ചെങ്ങന്നൂര്‍ ഭദ്രാസനം. പുലിക്കോട്ടില്‍ ജോസഫ്‌ മാര്‍ ദീവന്നാസ്യോസ്‌ കക മലങ്കര മെത്രാപ്പോലീത്തായുടെ കല്‌പനപ്രകാരം 1864–ല്‍ സ്ഥാപിക്കപ്പെട്ടു. തേക്കാട്ടില്‍ ഏബ്രഹാം കത്തനാര്‍, റ്റി. എം. ഗീവറുഗീസ്‌ കത്തനാര്‍ എന്നിവരായിരുന്നു ആദ്യ വികാരിമാര്‍. 1946 ഡിസംബര്‍ 21–ന്‌ ഗീവറുഗീസ്‌...

24th Apr 2015

St. Mary’s Chapel, Thrikkunnathu Seminary, Aluva

ആലുവാ സെമിനാരി: അമ്പാട്ട്‌ കൂറിലോസിന്‌ ശേഷം കടവില്‍ പൌലൂസ്‌ മാര്‍ അത്താനാസ്യോസ്‌ അങ്കമാലിയുടെ മെത്രാനായ കാലത്ത്‌ അങ്കമാലിയുടെ ആസ്ഥാനമായി ആലുവായില്‍ സ്ഥലം വാങ്ങി. അദ്ദേഹത്തിന്റെ സിക്രട്ടറി വാകത്താനം കാരുചിറ ഗീവറുഗീസ്‌ റമ്പാന്റെ അത്യദ്ധ്വാനം കൊണ്ട്‌ ആസ്ഥാനം പണിതു. കടവില്‍ അത്താനാസ്യോസ്‌, കുറ്റിക്കാട്ടില്‍...

24th Apr 2015

Arthattu St. Mary’s Puthenpally

ആര്‍ത്താറ്റ്‌ പുത്തന്‍പള്ളി: ട്രസ്റ്റിമാര്‍ തമ്മിലുള്ള ഭിന്നതയിലാരംഭിച്ച്‌ പ. വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസിനെ അബ്‌ദുള്ള ബാവാ മുടക്കിയതോടെ ആവിര്‍ഭവിച്ച ഭിന്നത പാലൂര്‍–ചാട്ടുകുളങ്ങര എന്ന്‌ പുരാതന നാമമുള്ള ആര്‍ത്താറ്റ്‌ ഇടവകയിലും പ്രകടമായി. തീരെ ന്യൂനപക്ഷമായതിനാല്‍ ആ പുരാതനപള്ളിയ്ക്കു സമീപം 12 പേരുടെ പേരില്‍ അന്ത്യോഖ്യാസിംഹാസനത്തിന്‌...

24th Apr 2015

St. Kuriakose Church, Aanandhapally

ആനന്ദപ്പള്ളി (അടൂര്‍) സെന്റ്‌ കുറിയാക്കോസ്‌ പള്ളി: കൊല്ലം ഭദ്രാസനം 1905–ല്‍ പുലിക്കോട്ടില്‍ ജോസഫ്‌ മാര്‍ ദീവന്നാസ്യോസ്‌ ii ന്റെ കല്‌പന പ്രകാരം സ്ഥാപിച്ച പള്ളി. ആദ്യ ദേവാലയത്തിന്‌ വട്ടശ്ശേരില്‍ റമ്പാനും പുതുക്കിപ്പണിതപ്പോള്‍ ഗീവറുഗീസ്‌ കക കാതോലിക്കായും പിന്നീട്‌ മാത്യൂസ്‌ മാര്‍ കൂറിലോസും ശിലാസ്ഥാപനം...