Kottayam St. Mary’s Orthodox Church (Kottayam Cheriapally) Arthattu Kunnamkulam St. Mary’s Church St. Mary’s Church, Thiruvithamcodu St. Mary’s Church, Niranam St. Mary’s Church, Kallooppara St. George Church, Paliakkara, Tiruvalla

Malankara Orthodox Church Parish Directory

Site is under Construction

24th Apr 2015

St. George Church, Cheppad

ചേപ്പാട്‌ പള്ളി: കായംകുളം – ഹരിപ്പാട്‌ റോഡില്‍ സ്ഥിതിചെയ്യുന്നു. സ്ഥാപനകാലം അറിഞ്ഞുകൂടാ. 1600–ല്‍ ആര്‍ച്ച്‌ ബിഷപ്പ്‌ മെനേസ്സിസ്‌ ഇവിടം സന്ദര്‍ശിച്ചു. ധാരാളം ചുമര്‍ചിത്രങ്ങള്‍ ഈ പള്ളിയിലുണ്ട്‌. 13–ാം നൂറ്റാണ്ടിലെ ചിത്രങ്ങളാണിവ. മാവേലിക്കര സിന്നഡിന്‌ നേതൃത്വം നല്‍കിയ മാര്‍ ദീവന്നാസ്യോസ്‌ നാലാമന്‍ (1825–1855)...

24th Apr 2015

St. Mary’s Church, Cherai

ചെറായി സെന്റ്‌ മേരീസ്‌ വലിയപള്ളി: ജലമാര്‍ഗ്ഗപാതയില്‍ പാലൂരിന്റെ അയല്‍ നഗരം. ചാവക്കാടിന്റെ അയല്‍ തുറമുഖം. ചക്കരക്കടവ്‌ എന്ന്‌ പഴയപേര്‍. കോട്ടയം പഴയസെമിനാരി സ്ഥാപകന്‍ പുലിക്കോട്ടില്‍ ഇട്ടൂപ്പ്‌ കത്തനാര്‍ ഇവിടെ ആദ്യ കുര്‍ബ്ബാന അര്‍പ്പിച്ചു. 1805–ല്‍ പള്ളിക്ക്‌ ശക്തന്‍ തമ്പുരാന്‍ തീട്ടൂരം നല്‍കി....

24th Apr 2015

St. Mary’s Church, Chengannoor (Pazhaya Suriyani Pally)

ചെങ്ങന്നൂര്‍ പഴയ സുറിയാനിപള്ളി: ദൈവമാതാവിന്റെ നാമത്തിലുള്ള പള്ളി. 12–ാം നൂറ്റാണ്ടില്‍ നിര്‍മ്മിതമെന്ന്‌ പാരമ്പര്യം. പള്ളിയുടെ മുമ്പില്‍ 50 അടി (ഒമ്പത്‌ മീറ്റര്‍) ഉയരമുള്ള കരിങ്കല്‍ കുരിശുണ്ട്‌. കലാസുരഭിലമായ കൊത്തുപണികളും പ്രാചീന ഭാഷകളിലുള്ള ശിലാലിഖിതങ്ങളും പള്ളിയുടെ ഗവേഷണമൂല്യം വര്‍ദ്ധിപ്പിക്കുന്നു. ഓര്‍ത്തഡോക്‌സ്‌–മാര്‍ത്തോമ്മാ സഭകള്‍ ഒന്നിടവിട്ട...

24th Apr 2015

Kothamangalam Churches

Kothamangalam Cheriapally.   കോതമംഗലം പള്ളികള്‍: പാലൂരില്‍ നിന്ന്‌ അങ്കമാലിയിലേക്കും പെരിയാര്‍ തീരത്തേയ്ക്കും കുടിയേറിത്താമസിച്ച സുറിയാനി ക്രിസ്‌ത്യാനികള്‍ കുറുപ്പമ്പടി, കോതമംഗലം എന്നീ പ്രദേശങ്ങളില്‍ കുടിയേറിപ്പാര്‍ത്തു. കൊടുങ്ങല്ലൂര്‍, കൊച്ചി തുറമുഖങ്ങള്‍ കേന്ദ്രീകരിച്ച്‌ നടന്ന വിദേശ വ്യാപാരത്തിനാവശ്യമായ വനവിഭവങ്ങള്‍ കൃഷി ചെയ്യുകയും ശേഖരിക്കുകയുമായിരുന്നു ഇവരുടെ...

St. Thomas Church, Puthanangady, Kottayam (Kurisu Pally)

കോട്ടയം പുത്തനങ്ങാടി കുരിശുപള്ളി: കോട്ടയം സെന്‍ട്രല്‍ ഭദ്രാസനത്തിലുള്‍പ്പെടുന്ന പ്രമുഖ തീര്‍ത്ഥാടനകേന്ദ്രം. 1731–ല്‍ നേരത്തെ ഉണ്ടായിരുന്ന കുരിശിനോട്‌ ചേര്‍ത്ത്‌ ചെറിയ കുരിശുപള്ളിയായി. 1746–ല്‍ ഒരു പള്ളിയായി പുതുക്കിപ്പണിതു. 1898–ല്‍ പള്ളി പുതുക്കിപ്പണിയുകയും കൂദാശ നടത്തുകയും ചെയ്‌തു. അതോടനുബന്ധിച്ച്‌ പുലിക്കോട്ടില്‍ ജോസഫ്‌ മാര്‍ ദീവന്നാസ്യോസ്‌...

St. Mary’s Cheriapally, Kottayam

കോട്ടയം ചെറിയപള്ളി: മലങ്കര മെത്രാപ്പോലീത്തായുടെ ഔദ്യോഗിക ദേവാലയം. പോര്‍ത്തുഗീസ്‌ ആധിപത്യകാലത്ത്‌ തെക്കുംകൂറിന്റെ തലസ്ഥാനമായ കോട്ടയത്ത്‌ സുറിയാനിക്രിസ്‌ത്യാനികള്‍ ധാരാളമായി കുടിയേറിപ്പാര്‍ത്തു. നേരത്തെ പാലൂരില്‍ നിന്ന്‌ അങ്കമാലിയിലേക്കും കോട്ടക്കാവിലേക്കും കുറവിലങ്ങാട്ടേയ്ക്കും വ്യാപിച്ചവരുടെ സന്തതിപരമ്പരകള്‍ ആണ്‌ കൃഷിയിടങ്ങള്‍ തേടി ജനവാസം കുറഞ്ഞ കോട്ടയം പ്രദേശത്തേയ്ക്കു കുടിയേറിപ്പാര്‍ത്തത്‌....

24th Apr 2015

St. Ignatius Church, Kaippattoor

കൈപ്പട്ടൂര്‍ സെന്റ്‌ ഇഗ്നേഷ്യസ്‌ പള്ളി: തുമ്പമണ്‍ ഭദ്രാസനം. 1849–ല്‍ സ്ഥാപിച്ചു. 1859 മേടം 27–ന്‌ പാലക്കുന്നത്ത്‌ മാത്യൂസ്‌ മാര്‍ അത്താനാസ്യോസ്‌ കൂദാശ ചെയ്‌തു. 1875–ല്‍ പുനര്‍ നിര്‍മ്മാണം ചെയ്‌തു. അതിന്റെ കൂദാശ 1890–ല്‍ പുലിക്കോട്ടില്‍ ജോസഫ്‌ മാര്‍ ദീവന്നാസ്യോസ്‌ ദ്വിതീയന്‍ നിര്‍വഹിച്ചു....

24th Apr 2015

Marth Mariam Church, Kuruppampady

കുറുപ്പമ്പടി മര്‍ത്തമറിയം പള്ളി: 1400–നോടടുത്ത്‌ സ്ഥാപിതമായി എന്ന്‌ കരുതുന്നു. എടശ്ശേരി, പുതുശ്ശേരി, കുറുപ്പന്‍, പടയാട്ടി എന്നീ നാലുവീട്ടുകാര്‍ ആയിരുന്നു പ്രാരംഭ പ്രവര്‍ത്തകര്‍. ആലങ്ങാട്‌ പള്ളിയില്‍ 1653–ല്‍ നടന്ന ഒന്നാം മാര്‍ത്തോമ്മായുടെ മെത്രാന്‍ വാഴ്‌ച, 1657–ലെ ഇടപ്പള്ളി സമ്മേളനം എന്നിവയില്‍ നിര്‍ണ്ണായക പങ്ക്‌...

24th Apr 2015

St. Peter’s & St. Paul’s Church, Kurichy

കുറിച്ചി സെന്റ്‌ പീറ്റേഴ്സ്‌ & സെന്റ്‌ പോള്‍സ്‌ പള്ളി: കോട്ടയം ഭദ്രാസനം. 1832 മിഥുനം 29–ന്‌ ചേപ്പാട്‌ മാര്‍ ദീവന്നാസ്യോസ്‌ ഇതിന്റെ കൂദാശ നിര്‍വഹിച്ചു. ഗീവറുഗീസ്‌ ദ്വിതീയന്‍ കാതോലിക്കാ, പൌലൂസ്‌ മാര്‍ പക്കോമിയോസ്‌ എന്നിവര്‍ ഈ ഇടവകക്കാരാണ്‌. പ്രധാന പെരുന്നാള്‍ ജൂണ്‍...

St. Thomas Church, Kulasekharapuram

  കുലശേഖരപുരം സെന്റ്‌ തോമസ്‌ പള്ളി: തിരുവനന്തപുരം ഭദ്രാസനത്തിലെ ദേവാലയം. 1962–ല്‍ തിരുവിതാംകോട്‌ കെ. വി. ഗീവറുഗീസ്‌ റമ്പാന്‍ സ്ഥാപിച്ചു. 1964–ല്‍ ഔഗേന്‍ ബാവാ കൂദാശ ചെയ്‌തു. ജൂലൈ 16, ഡിസം. 21 പ്രധാന പെരുന്നാളുകള്‍.

24th Apr 2015

St. Thomas Church, Kurampala

കൂരമ്പാല സെന്റ്‌ തോമസ്‌ പള്ളി: ചെങ്ങന്നൂര്‍ ഭദ്രാസനത്തിലെ ദേവാലയം. പുലിക്കോട്ടില്‍ ജോസഫ്‌ മാര്‍ ദീവന്നാസ്യോസ്‌ കക മലങ്കര മെത്രാപ്പോലീത്തായുടെ കല്‌പനപ്രകാരം 1906–ല്‍ സ്ഥാപിതമായി. വട്ടശ്ശേരില്‍ ഗീവറുഗ്ഗീസ്‌ റമ്പാച്ചന്‍ ശിലാസ്ഥാപനം നടത്തി. പന്തളം ടൌണില്‍ 5 നിലയില്‍ ഒരു കുരിശിന്‍തൊട്ടിയുണ്ട്‌. ഒരു അംഗീകൃത...

24th Apr 2015

St. Thomas Puthen Pally, Kunnamkulam

കുന്നംകുളം പുത്തന്‍പള്ളി: കോട്ടയം പഴയസെമിനാരിയില്‍ 1816 നവം. 24–ന്‌ കബറടങ്ങിയ സഭാജ്യോതിസ്‌ പുലിക്കോട്ടില്‍ ജോസഫ്‌ മാര്‍ ദീവന്നാസ്യോസിനോടുള്ള ആദരാതിരേകം നിമിത്തം അദ്ദേഹത്തിന്റെ സ്വദേശത്ത്‌ ജത്തഗൃഹത്തിന്‌ സമീപെയുള്ള കുന്നംകുളം പഴയപള്ളിയില്‍ നാട്ടുകാര്‍ ഒരു സ്‌മാരക കബറിടം പണിത്‌ അദ്ദേഹത്തെ പരിശുദ്ധനായി ഗണിച്ച്‌ പെരുന്നാളും...

24th Apr 2015

Mar Kuriakose Church, Kunnamkulam (Pazhaya Pally)

കുന്നംകുളം പഴയപള്ളി: 1789–ലെ ടിപ്പുസുല്‍ത്താന്റെ പടയോട്ടത്തില്‍ പാലൂര്‍–ചാട്ടുകുളങ്ങര–ചെമ്മണ്ണൂര്‍ അങ്ങാടികള്‍ നശിപ്പിക്കപ്പെട്ടതോടെ അവിടങ്ങളില്‍ നിന്ന്‌ ആളുകള്‍ ചിതറി. കുറെപേര്‍ തലപ്പള്ളി രാജാക്കത്താരിലൊരാളായ മണക്കുളം തമ്പുരാനെ അഭയം പ്രാപിച്ചു. അദ്ദേഹം കുന്നംകുളം പടിഞ്ഞാറെ അങ്ങാടിയില്‍ കൊട്ടാരത്തിനടുത്ത്‌ അവരെ കുടിപാര്‍പ്പിക്കുകയും അവരെ സ്വന്തം വ്യാപാരത്തില്‍ നിയോഗിക്കുകയും...

24th Apr 2015

St. George Church, Kunnakkurudy

കുന്നക്കുരുടി സെന്റ്‌ ജോര്‍ജ്ജ്‌ പള്ളി: അങ്കമാലി ഭദ്രാസനത്തിലെ പ്രമുഖ ദേവാലയം. 1715–ല്‍ സ്ഥാപിതം. 1895–ല്‍ കടവില്‍ അത്താനാസ്യോസ്‌ പുതിയ പള്ളിക്ക്‌ ശിലയിട്ടു. 1901 വൃശ്ചികം 25–ന്‌ പുലിക്കോട്ടില്‍ ജോസഫ്‌ മാര്‍ ദീവന്നാസ്യോസ്‌ കക, മാര്‍ അത്താനാസ്യോസ്‌, മാര്‍ ഈവാനിയോസ്‌, മാര്‍ ഗ്രിഗോറിയോസ്‌...

24th Apr 2015

St. Thomas Church, Kundara

കുണ്ടറ സെന്റ്‌ തോമസ്‌ വലിയപള്ളി: തിരുവനന്തപുരം ഭദ്രാസനത്തിലെ പ്രമുഖ ദേവാലയം. 825–ല്‍ സ്ഥാപിച്ചു എന്ന്‌ ഐതിഹ്യം. മാവേലിക്കര, കുടശ്ശനാട്‌, തിരുവാങ്കോട്‌, നല്ലില, വെളിനല്ലൂര്‍, ആദിച്ചനല്ലൂര്‍, കടമ്പനാട്‌ എന്നിവയുടെ ആദിമ ദേവാലയം. 1678–ല്‍ അന്ത്രയോസ്‌ (ബാവാ) ഇവിടെ വന്നു. കല്ലടയാറ്റില്‍ വീണ്‌ അന്തരിച്ച്‌...

24th Apr 2015

St. Thomas Church, Karthikapally

കാര്‍ത്തികപ്പള്ളി സെന്റ്‌തോമസ്‌ പള്ളി: 1599–ലെ ഉദയംപേരൂര്‍ സിനഡിനു ശേഷം ആര്‍ച്ച്‌ ബിഷപ്പ്‌ മെനേസ്സിസ്‌ ഇവിടത്തെ പഴയ ഗ്രന്ഥങ്ങളും രേഖകളും നശിപ്പിച്ചു. പള്ളിയില്‍ രൂപങ്ങള്‍ പ്രതിഷ്‌ഠിച്ചു. മൂന്നാം മാര്‍ത്തോമ്മായുടെ ഒരു രൂപവും രണ്ട്‌ ശിലാലിഖിതങ്ങളും ആയിരത്തി ഇരുനൂറിലധികം താളിയോലകളും കുറെ പ്രാചീന ഗ്രന്ഥങ്ങളും...