St. Mary’s Orthodox Church, Vettippuram

സെന്റ്‌ മേരിസ്‌ ഓര്‍ത്തഡോക്സ്‌ ചര്‍ച്ച്, വെട്ടിപ്പുറം, പത്തനംതിട്ട

IMG_1580

പത്തനംതിട്ട, വെട്ടിപ്പുറം ജംഗ്ഷനില്‍ റിംഗ് റോഡിന്‍റെ സമിപം സ്ഥിതി
ചെയ്യുന്നു. 1972 ല്‍ മാക്കംകുന്ന്‍ പള്ളിയിലെ സെന്റ്‌ മേരിസ്‌ പ്രയര്‍
ഗ്രൂപിന്റെ ആഭിമുഖ്യത്തില്‍ സണ്ടേസ്കുള്‍ കെട്ടിടം നിര്‍മ്മിച്ചു. 1981 വരെ
ഇത് തുടര്‍ന്നു. പിന്നിട് വി മദ്ബഹ നിര്‍മ്മിക്കുകയും 1982 ജനുവരി 13,14
തിയതികളില്‍ അന്നത്തെ നിയുക്ത കാതോലിക്ക അഭി. മാത്യുസ് മാര്‍ കുറിലോസ്
തിരുമേനി കുദാശ നിര്‍വഹിക്കുകയും മാക്കംകുന്ന്‍ പള്ളിയുടെ സെന്റ്‌ മേരിസ്‌
ചാപ്പല്‍ ആയി ഉയര്ത്തപെടുകയും മാസത്തില്‍ ഒരു തവണ വി കുര്‍ബ്ബാന
അര്‍പ്പിക്കപ്പെട്ടു വരുകയും ചെയ്തു.

1986 ഏപ്രില്‍ 6 ന് അന്നത്തെ ഇടവക മെത്രാപോലിത്ത അഭി. ദാനിയേല്‍ മാര്‍
പിലക്സിനോസ് തിരുമേനി സ്വതന്ത്ര ഇടവകയായി പ്രഖ്യാപിക്കുകയും മാസത്തില്‍ നാല്
തവണ വി കുര്‍ബ്ബാന അര്‍പ്പിക്കത്തക്കവണ്ണം ബഹു കെ എം തോമസ്‌ അച്ചനെ (കായംകുളം)
പ്രഥമ ഇടവക വികാരിയായി നിയമിക്കുകയും ചെയ്തു.

പിന്നിട് ദേവാലയം 95 അടി നിളത്തിലും 50 അടി വിതിയിലും പുതുക്കിപണിയുകയും
പ്രസ്തുത ദേവാലയത്തിന്റെ കുദാശ 2007 ഫെബ്രുവരി 13,14 തിയതികളില്‍ അഭി.
ഫിലിപ്പോസ് മാര്‍ യൌസേബിയോസ്, അഭി. കുറിയാക്കോസ്‌ മാര്‍ ക്ലീമിസ് എന്നി
തിരുമേനിമാരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കുകയും ചെയ്തു. ഇടവകയ്ക്ക്
മൂന്നു കുരിശിന്‍തൊട്ടികള്‍ ഉണ്ട്.

ജനുവരി 14,15 തിയതികളില്‍ പ്രധാന പെരുന്നാള്‍ ആചരിക്കുന്നു. വി. ഗിവര്‍ഗ്ഗിസ്
സഹദ, പരി. പരുമല തിരുമേനി എന്നിവരുടെ ഓര്‍മ്മ പെരുന്നാളും എട്ടുനോമ്പും
ആചരിക്കുന്നു.
– അനുപ് വര്‍ഗ്ഗിസ്‌
അവലംബം: കുദാശ സ്മരണിക 2007.

Leave a Reply

Your email address will not be published. Required fields are marked *