St. George Church, Kunnakkurudy

St. George Church, Kunnakkurudy

കുന്നക്കുരുടി സെന്റ്‌ ജോര്‍ജ്ജ്‌ പള്ളി:

അങ്കമാലി ഭദ്രാസനത്തിലെ പ്രമുഖ ദേവാലയം. 1715–ല്‍ സ്ഥാപിതം. 1895–ല്‍ കടവില്‍ അത്താനാസ്യോസ്‌ പുതിയ പള്ളിക്ക്‌ ശിലയിട്ടു. 1901 വൃശ്ചികം 25–ന്‌ പുലിക്കോട്ടില്‍ ജോസഫ്‌ മാര്‍ ദീവന്നാസ്യോസ്‌ കക, മാര്‍ അത്താനാസ്യോസ്‌, മാര്‍ ഈവാനിയോസ്‌, മാര്‍ ഗ്രിഗോറിയോസ്‌ എന്നിവരുടെ സഹകരണത്തില്‍ കൂദാശ ചെയ്‌തു. 600–ലേറെ വീടുകള്‍ ഉണ്ട്‌. യൂയാക്കീം മാര്‍ കൂറിലോസ്‌ രചിച്ച ഒരു സുറിയാനി ഗാനത്തില്‍ ഈ പള്ളിയുടെ മുഖമുദ്ര ദാരിദ്ര്യമാണെന്ന്‌ വര്‍ണ്ണിച്ചിട്ടുണ്ട്‌ (മെസ്‌ക്കീനൂസോ കുന്നക്കുരുടി).

Leave a Reply

Your email address will not be published. Required fields are marked *