Carmel Dayara Chapel, Kandanad

 

കര്‍മ്മേല്‍ ദയറാ:

എറണാകുളം ജില്ലയിലെ മുളന്തുരുത്തിയ്ക്കു സമീപം. 1829–ല്‍ കുരിശുസ്ഥാപനം. മാര്‍ കുറിയാക്കോസ്‌ സഹദായുടെ നാമത്തില്‍ അവിടെ ഒരു പള്ളി സ്ഥാപിച്ചു. കരോട്ടുവീട്ടില്‍ യൂയാക്കിം മാര്‍ ഈവാനിയോസ്‌ അവിടെ ഒരു ദയറാ സ്ഥാപിച്ച്‌ അവിടെ താമസമാക്കി. 1938 ഏപ്രില്‍ 7–ന്‌ അലക്‌സിയോസ്‌ മാര്‍ തേവോദോസ്യോസ്‌ എപ്പിസ്‌കോപ്പാ ഇവിടെവച്ച്‌ വാഴിക്കപ്പെട്ടു. സ്ലീബാദാസ സമൂഹ സ്ഥാപകന്‍ മൂക്കഞ്ചേരില്‍ പത്രോസ്‌ റമ്പാന്‍ 1943 മുതല്‍ ദയറായെ ആസ്ഥാനമാക്കി. മെത്രാനായശേഷവും അവിടെ താമസം തുടര്‍ന്നു. അദ്ദേഹത്തിന്റെ കബറിടവും അവിടെയാണ്‌. ഓര്‍മ്മപ്പെരുന്നാള്‍ ഫെബ്രുവരി 2. അദ്ദേഹത്തിന്റെ ജത്തശതാബ്‌ദി പ്രമാണിച്ച്‌ അവിടെ മാര്‍ ശിമയോന്‍ ഹോം എന്ന ഒരു വൃദ്ധമന്ദിരം പ്രവര്‍ത്തിക്കുന്നു. സ്ലീബാ ദാസ സമൂഹത്തിന്റെ ആസ്ഥാനം.

– ഫാ. ഡോ. ജോസഫ് ചീരന്‍

Leave a Reply

Your email address will not be published. Required fields are marked *