St. George Church, Kadamattam

kadamattam_orthodox_church

കടമറ്റം പള്ളി:

സെന്റ്‌ ജോര്‍ജ്‌ ദേവാലയം. എ.ഡി. 10–ാം നൂറ്റാണ്ടില്‍ വിദേശത്തുനിന്നു വന്ന മാര്‍ ആബോ, ആയിക്കുന്നത്ത്‌ കര്‍ത്തായുടെ സഹായത്തോടെ സ്ഥാപിച്ചു എന്ന്‌ ഐതിഹ്യം. ഈ പള്ളിയിലെ പേര്‍ഷ്യന്‍ കുരിശിലെ ലിഖിതം വായിക്കപ്പെട്ടിട്ടില്ല. മേടം 22, 23 പ്രധാന പെരുന്നാള്‍. കണ്ടനാട്‌ ഭദ്രാസനത്തില്‍ ഐക്കരനാട്‌ വില്ലേജില്‍ സ്ഥിതി ചെയ്യുന്നു. മഹാ മാന്ത്രികനായ കടമറ്റത്തു കത്തനാരുടെ ഭൌതികാവശിഷ്‌ടം മദ്‌ബഹായുടെ താഴെ വടക്ക്‌ പ്രത്യേക കല്ലറയില്‍ വണക്കത്തിനായി സൂക്ഷിച്ചിട്ടുണ്ട്‌. ഒരു കാലത്ത്‌ സ്ഥലം കടല്‍ത്തീരമായിരുന്നതിനാലാണ്‌ ആ പേര്‍ വന്നതെന്ന്‌ അനുമാനിക്കുന്നു.

കടമറ്റം കുരിശ്‌:

കടമറ്റം പള്ളിയില്‍ തെക്കേ ഭിത്തിയില്‍ കാണുന്ന പേര്‍ഷ്യന്‍ കുരിശ്‌. പാഹ്‌ലവി ഭാഷയില്‍ മൂന്ന്‌ വാക്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഭമാര്‍ സംപൂര്‍ എഴുതി’ എന്ന്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. കൊല്ലം തരീസാ ചെപ്പേട്‌ കരസ്ഥമാക്കിയ സാപ്പോര്‍ ഇദ്ദേഹമായിരിക്കാം.
കടമറ്റത്തു കത്തനാര്‍:

കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാല എന്ന ഗ്രന്ഥത്തില്‍ (4–ാം ഭാഗം) ഇദ്ദേഹത്തെപ്പറ്റി ഒട്ടനവധി ഐതിഹ്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. കടമറ്റത്ത്‌ പള്ളി സ്ഥാപിച്ച മാര്‍ ആബോയുടെ ശിഷ്യന്‍ ആണിദ്ദേഹമെന്നു പാരമ്പര്യം. കടമറ്റത്ത്‌ സമ്പ്രദായം എന്ന മാന്ത്രികപദ്ധതി ഇദ്ദേഹം ശിഷ്യപരമ്പരയ്ക്കുപദേശിച്ച ശൈലീപദ്ധതിയാണെന്ന്‌ പറയപ്പെടുന്നു. ശെമ്മാശനായിരിക്കേ വഴിതെറ്റി കാട്ടില്‍ മന്ത്രവാദികളുടെ കൈയിലകപ്പെട്ടുവെന്നും അവിടെവച്ച്‌ മന്ത്രവിദ്യ പരിശീലിച്ചെന്നും പിന്നീട്‌ തിരിച്ചെത്തി വൈദികനായി കടമറ്റത്ത്‌ പള്ളിയില്‍ തുടര്‍ന്നുവെന്നും ഐതിഹ്യമാലയില്‍ കാണുന്നു. നിരണം ഗ്രന്ഥവരിയിലും കടമറ്റത്ത്‌ അച്ചന്മാരെപ്പറ്റി പരാമര്‍ശനമുണ്ട്‌.

– ഫാ. ഡോ. ജോസഫ് ചീരന്‍

Leave a Reply

Your email address will not be published. Required fields are marked *