Vettickal Dayara Chapel

Vettickal Dayara 1

വെട്ടിക്കല്‍ ദയറാ:

മുളന്തുരുത്തി ഇടവകക്കാരായ കാട്ടുമങ്ങാട്ട്‌ കൂറിലോസും സഹോദരങ്ങളും അനധികൃതമായി പട്ടമേറ്റ്‌ മെത്രാന്‍ സ്ഥാനമവകാശപ്പെട്ടപ്പോള്‍ സര്‍ക്കാരുകള്‍ അവരെ നാട്ടില്‍ നിന്ന്‌ ബഹിഷ്‌കരിച്ചു. പുലിക്കോട്ടില്‍ ഇട്ടൂപ്പ്‌ മല്‌പാന്‍ അവര്‍ക്ക്‌ അഭയം നല്‍കി തൊഴിയൂരില്‍ താമസിപ്പിച്ചു. ജ്യേഷ്‌ഠന്‍ കൂറിലോസ്‌ അനുജന്‍ ഗീവറുഗ്ഗീസ്‌ കത്തനാരെ മെത്രാനായി വാഴിച്ച്‌ തൊഴിയൂരില്‍ അന്തരിച്ചു. രണ്ടാം കൂറിലോസ്‌ ചീരന്‍ മാര്‍ പീലക്‌സീനോസിനെ തൊഴിയൂരില്‍ വാഴിച്ച്‌ സ്വദേശത്തേക്ക്‌ മടങ്ങി. അദ്ദേഹവും കാട്ടുമങ്ങാട്ട്‌ കുടുംബത്തിലെ ഒരു അബ്രഹാം റമ്പാനും വെട്ടിക്കല്‍ ഉള്ള കെട്ടിടത്തില്‍ താമസിച്ചുവരവേ അന്തരിച്ചു. കൂറിലോസ്‌ രണ്ടാമന്‍ അവിടെ അടക്കപ്പെട്ടു. 1809–ല്‍ ഈ കബറടക്കം നടന്നതോടെ കെട്ടിടത്തോട്‌ ചേര്‍ന്ന്‌ ഒരു കുരിശുവക്കാന്‍ തീരുമാനമായി. 1816–ല്‍ ഒമ്പതാം മാര്‍ത്തോമ്മാ കുരിശ്‌ കൂദാശ ചെയ്‌തു. പിന്നീട്‌ പുലിക്കോട്ടില്‍ ജോസഫ്‌ മാര്‍ ദീവന്നാസ്യോസ്‌ കക ആവശ്യപ്പെട്ടതനുസരിച്ച്‌ കെട്ടിടവും കുരിശും വടക്കന്‍ പ്രദേശത്തെ വൈദിക പരിശീലനത്തിനായി പള്ളിക്കാര്‍ വിട്ടുകൊടുത്തു. മുളന്തുരുത്തിപ്പള്ളിയിലെ ചാത്തുരുത്തി ഗീവറുഗ്ഗീസ്‌ കോറിക്കും മൂക്കഞ്ചേരില്‍ ഗീവറുഗ്ഗീസ്‌ കത്തനാര്‍ മുതല്‍പേര്‍ക്കും പുലിക്കോട്ടില്‍ മെത്രാപ്പോലീത്താ 1872 മീനം 26–ന്‌ റമ്പാന്‍ സ്ഥാനം നല്‍കി വെട്ടിക്കല്‍ കുരിശുപള്ളിയിലേക്ക്‌ നിയോഗിക്കുകയും ആ സ്ഥാപനത്തെ മലങ്കരയിലെ ഒന്നാമത്തെ ദയറാ ആയി പ്രഖ്യാപിക്കുകയും പരുമല റമ്പാച്ചനെ റീശ്‌ ദയറോ ആയി നിയമിക്കുകയും അദ്ദേഹത്തിന്റെ ചുമതലയില്‍ അതൊരു വൈദികപരിശീലനകേന്ദ്രമാക്കുകയും ചെയ്‌തു . പരുമല റമ്പാച്ചന്‍ മലങ്കരയിലെങ്ങും ഒരു പിരിവ്‌ നടത്തി പള്ളിയും ദയറാകെട്ടിടവും പരിഷ്‌കരിച്ചു. ഇതിലേക്കായി അദ്ദേഹം പുറപ്പെടുവിച്ച അഭ്യര്‍ത്ഥനയുടെ പൂര്‍ണ്ണരൂപം കണ്ടനാട്‌ ഗ്രന്ഥവരിയിലുണ്ട്‌. ക്രമേണ ദയറാ ഒരു തീര്‍ത്ഥാടനകേന്ദ്രമായി വളര്‍ന്നു. 1876–ല്‍ പത്രോസ്‌ കകക പട്ടം കൊടുത്ത ആറ്‌ മെത്രാത്താരും ഇവിടെ 40 നാള്‍ വ്രതമെടുത്തു താമസിച്ചു. പാത്രിയര്‍ക്കീസിന്റെ ഇംഗിതത്തിനെതിരായി മലങ്കര അസോസ്യേഷന്‍ പുനര്‍ജ്ജീവിപ്പിക്കുവാനും മലങ്കര മെത്രാപ്പോലീത്താ എന്ന നിലയില്‍ പുലിക്കോട്ടില്‍ വലിയ മെത്രാപ്പോലീത്തായെ ബഹുമാനിക്കുവാനും കോട്ടയം പഴയസെമിനാരി തുടങ്ങി മലങ്കരയുടെ പൊതുവിന്നടുത്ത ഭരണവും ചുമതലയും മലങ്കര ഇടവകയുടെ മാര്‍ ദീവന്നാസ്യോസ്‌, മലങ്കര അസോസ്യേഷന്‍ പ്രസിഡണ്ട്‌ മാര്‍ ദീവന്നാസ്യോസ്‌ എന്നീ പദവികളും അദ്ദേഹത്തെ ഏല്‌പിക്കുവാനും തീരുമാനമായത്‌ വെട്ടിക്കല്‍ ധ്യാനഫലമായിട്ടായിരുന്നു. 1877 ഇടവം 22–ന്‌ പരുമല മെത്രാച്ചന്റെ പ്രധാന കാര്‍മ്മികത്വത്തിലും ശേഷം പേരുടെ സഹകരണത്തിലും വെട്ടിക്കല്‍ ദയറാ പള്ളിയുടെ കൂദാശ നിര്‍വഹിച്ചു. ഈ ദയറാ മലങ്കരയുടെ പൊതു സ്വത്താണെന്ന്‌ കൊല്ലവര്‍ഷം 1092–ല്‍ വിധിയുണ്ടായി. 1976–ല്‍ കണ്ടനാട്‌ ഭദ്രാസനത്തിന്റെ ജോസഫ്‌ മാര്‍ പക്കോമിയോസ്‌ ഇവിടം ആസ്ഥാനമാക്കി. അദ്ദേഹത്തിന്റെ സുന്ത്രോണീസോ അവിടെ നടത്തി. കെട്ടിടങ്ങള്‍ പുനരുദ്ധരിക്കപ്പെട്ടു. 1976–ല്‍ പരുമല പിതാവിന്റെ തിരുശേഷിപ്പ്‌ ഇവിടെ സ്ഥാപിച്ചു. 1977 ഡിസം. 10–ന്‌ മുകളിലെ ചാപ്പലിന്റെ ത്രോണോസ്‌ പരുമല പിതാവിന്റെ നാമത്തില്‍ മാത്യൂസ്‌ പ്രഥമന്‍ ബാവാ കൂദാശ ചെയ്‌തു. ഡിസം. 10–ന്‌ പരുമല പിതാവിന്റെ ഓര്‍മ്മ ആഘോഷിക്കുന്നു. ഇപ്പോള്‍ ദയറാ വക ഒരു സ്‌കൂള്‍ നടത്തുന്നു.

– ഫാ. ഡോ. ജോസഫ് ചീരന്‍

The ancient Vettickal Dayara is a pride possession of our Malankara Church with a history of about 800 years of existence.

In the year 1125,on a first Sunday after Easter,a Cross ceremoniously brought from Saint Thomas Church ,Mulanthuruthy was reveringly erected at Vettickal, which was the then ‘border point’ between the Royal Provinces of Kochi and Travancore,in the name India’s Apostle and our Guardian Saint Blessed Saint Thomas.

This ancient Holy Cross is still honourably retained on the east side wall of the Dayara building.

In the year 1200 it was declared a Chapel.

In 1815,the ninth Marthoma,Metropolit an Iype (the last link in Pakalomattom family) consecrated a Church there as evident from the Church History written by Ittoop Writer.

Kattumangattu Junior Bawa Geevarghese Mar Coorilose (second Bishop of Thozhiyoor Church) who went to heavenly abode in 1809, is entombed in this Dayara.He is considered a Saint by the local faithful and seek Bawa’s mediation.Bawa’ s memorial feast is conducted on 28th and 29th of May. Thousands of people irrespective of religious affiliations attend the holy feast every year and receive blessings.

In the year 1877, Parumala Thirumeni along with Malankara Metropolitan and the other Bishops who had then been ordained with Parumala Thirumeni meditated and fasted for 40 days in this Dayara.On the day after 40 days of fasting prayers the Malankara Metropolitan with Parumala Thirumeni consecrated the renovated Dayara and the Holy Madbaha.This fact of history is written in Parumala Thirumeni’s own handwriting and is recorded and preserved in the Dayara.

Soon after the consecration ceremony the ‘first Holy Synod of Malankara Church’ was conducted in this Dayara.The Malankara Church was ‘demarcated into seven dioceses’ in this Synod with Bishops being assigned charges of each Diocese.

During the period of Parumala Thirumeni’s leadership of this Dayara there used to be at least nine Rambachens who used to live,pray,meditate and fast there following the strict canons of Church.

In the course of time Dayara remained insignificant until 1976, when HG late Joseph Mor Pachamiose further renovated the Dayara and made it HG’s Aramana Dayara. In the year 1976,on December 10th, which also happened to be the centenary year of Parumala Thirumeni’s ordination as Metropolitan, the holy relics of Parumala Thirumeni has been transferred and venerably preserved here.

In the year 1977 ,on December 10th, a Chapel in the upper floor of the Dayara was consecrated by His Holiness Baselious Marthoma Mathews I ,the then Catholicose.

Official Website

 

Leave a Reply

Your email address will not be published. Required fields are marked *